ശാസ്താംകോട്ട. 12 ാമത് പ്രൊഫ. ടി വിജയകുമാരി സ്മാരക ഇൻറർകൊളീജിയറ്റ് ഫിസിക്സ് ക്വിസ് മത്സരം മാർച്ച് 21ന് രാവിലെ 10ന് കെ.എസ്.എം ഡി.ബി കോളേജിൽ നടക്കും.ടീമിൽ രണ്ട് അംഗങ്ങൾ ഉണ്ടാകണം.ഒരു കോളേജിനെ പ്രതിനിധീകരിച്ച് പരമാവധി രണ്ട് ടീമുകൾക്ക് പങ്കെടുക്കാം. പ്രിലിമിനറി,ഫൈനൽ റൗണ്ടുകളുള്ള മത്സരത്തിലെ വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.ഡോ.ബി പ്രേംലെറ്റാണ് ക്വിസ് മാസ്റ്റർ. രജിസ്ട്രേഷൻ ഫീസില്ല. ബന്ധപ്പെടേണ്ട നമ്പർ. 90487 47726, 94959 01864