ശാസ്താംകോട്ട:ഉത്സവ പറമ്പിൽ പൊലീസിനെയും യുവാവിനെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ.പള്ളിശ്ശേരിക്കൽ കല്ലുവിളയിൽ സ്റ്റാർ ഹൗസിൽ വിജോ ജോസഫ് (32),പെരിനാട് വെള്ളിമൺ കന്നിമേൽ വീട്ടിൽ നിന്നും ശിവൻ മുക്കിന് സമീപം മുല്ലമംഗലം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീജിത്ത് (26),പള്ളിശ്ശേരിക്കൽ പ്രീമ ഭവനത്തിൽ നിന്നും വടക്കൻ മൈനാഗപ്പള്ളി വിജയവിലാസം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതിൻ രാജ് (30) എന്നിവരാണ് അറസ്റ്റിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കെട്ടുകാഴ്ച നടക്കുന്ന സമയത്താണ് ആക്രമണം നടന്നത്.കെട്ടുകാഴ്ചയ്ക്കിടെ പെൺകുട്ടികൾ ഡാൻസ് കളിച്ച ഭാഗത്ത് എത്തി വിജോ ജോസഫ്, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അവരെ ശല്യം ചെയ്യുകയുണ്ടായി.വിവരം അറിഞ്ഞെത്തി പ്രതികളെ പിടികൂടുമ്പോഴാണ് പൊലീസിനു നേരെ ആക്രമണം ഉണ്ടായത്.തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.പൊലീസിനെ വിവരം അറിയിച്ചെന്ന് ആരോപിച്ച് യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് പ്രതിൻ രാജ് പിടിയിലായത്.ആക്രമണത്തിൽ പരിക്കേറ്റ തേവലക്കര സ്വദേശി നന്ദു കൃഷ്ണൻ ചികിത്സയിലാണ്.ആക്രമണത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.