കൊല്ലം: പാരിപ്പള്ളി മീനമ്പലത്ത് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം മരുമകന്‍ വീട് കത്തിച്ചു. പാചകവാതക സിലിണ്ടര്‍ തുറന്നു വിട്ട് വീടിന് തീയിട്ട ശേഷം മരുമകന്‍ മണിയപ്പന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴുത്തും കൈ ഞരമ്പും മുറിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
ഇന്നു രാവിലെയാണ് സംഭവം. ഭാര്യാ മാതാവ് രത്‌നമ്മ (80) ഗുരുതരമായി പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മണിയപ്പന്റെ ആരോഗ്യനിലയും ഗുരുതരമാണ്. പരവൂരില്‍നിന്ന് അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് വീട്ടിലെ തീ കെടുത്തിയത്.