പടിഞ്ഞാറെ കല്ലട:കോൺഗ്രസ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് നേതാവും ബ്ലോക്ക് – ഗ്രാമപഞ്ചായത് മെമ്പറും കാർഷിക വികസന ബാങ്ക് മുൻ പ്രസിഡന്റ്‌മായിരുന്നു അന്തരിച്ച ജി.യേശുദാസൻ്റെ 3-ാം ചരമ വാർഷികവും അനുസ്മരണവും
പുഷ്പ്പാർച്ചനയും കാരുവള്ളിൽ ഗോപാലപിള്ള സ്മാരക കോൺഗ്രസ് ഭവനിൽ നടന്നു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പർ എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.നേതാക്കളായ കാരുവള്ളിൽ ശശി,രവി മൈനാഗപ്പള്ളി,തോമസ് വൈദ്യൻ,കല്ലട ഗിരീഷ്,ജനാർദ്ദനൻ പിള്ള,കാരാളി ഗിരീഷ്,ഗീവർഗീസ്, കുന്നിൽ ജയകുമാർ,ദിനകർ കോട്ടക്കുഴി,ഉണ്ണികൃഷ്ണൻ,വിഷ്ണു കുന്നൂത്തറ,അമ്പുജാക്ഷി അമ്മ,അജിത് ചാപ്രായിൽ,വിജയകുമാർ,കോട്ടാങ്ങൽ രാമചന്ദ്രൻ പിള്ള,തൊണ്ടിക്കൽ ഗോപാലകൃഷ്ണൻ,രവീന്ദ്രൻ പിള്ള, അഗസ്റ്റിൻ കല്ലുമ്പുറം,ശിവരാമ പിള്ള, ആരോമൽ എന്നിവർ പ്രസംഗിച്ചു.