കുന്നത്തുർ:
നെടിയവിള -വേമ്പനാട്ടാഴികത്തു റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കേരളാ കോൺഗ്രസ് എം നിലയ്ക്കൽ നാലാം വാർഡ് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്തിൽ വ്യാപകമായിരിക്കുന്ന തെരുവ് നായ ശല്യവും കാട്ടുപന്നി ശല്യവും ഇല്ലാതാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു പ്രക്ഷോഭം ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.
കുന്നത്തൂർ പഞ്ചായത്ത് നിലയ്ക്കൽ നാലാം വാർഡ് കൺവെൻഷൻ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തോട്ടം ജയൻ ഉദ്ഘാടനം ചെയ്തു. ഐവർകാല സന്തോഷ് അധ്യക്ഷത വഹിച്ചു. വിശ്വംഭരൻ സ്വാഗതവും അച്ചൻകുഞ്ഞ് നന്ദിയും പറഞ്ഞു. വിശ്വംഭരനെ വാർഡ് പ്രസിഡന്റായി തെരഞ്ഞെടുത്തു.