ശാസ്താംകോട്ട: രാസലഹരിമാഫിയക്കെതിരെ കെ.എസ്.യു സംസഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന “ക്യാമ്പസ്ജാഗരൻ യാത്ര ” 19 ബുധനാഴ്ച രാവിലെ 10 മണിക്ക് ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളജിൽ എത്തിചേരുംമ്പോൾ
1000 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സ്വീകരണംനൽകുവാൻ കെ.എസ്.യു ജില്ലാ സ്വാഗത സംഘരൂപീകരണയേഗം തീരുമാനിച്ചു. കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യഥു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ,ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ.രവി , എക്സികുട്ടീവ് അംഗം തുണ്ടിൽ നൗഷാദ്,യൂത്ത്കോൺഗ്രസ്സ് സംസ്ഥാനസെക്രട്ടറി സുഹൈൽ അൻസാരി, പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ,കെ.എസ്.യു സംസ്ഥാന ജനറൽസെക്രട്ടറി അരുൺ. എസ്. സംസ്ഥാന കമ്മിറ്റി അംഗം കെ, അമൃത പ്രിയ,കെ.എസ്.യു ജില്ലാ ഭാരവാഹികളായ ഫൈസൽ കുഞ്ഞുമോൻ, ശ്യാം ചവറ, ഗൗരി,മീനാക്ഷി, ഇർഷാദ്,അനു കെ വൈദ്യൻ, അൻവർ ബിജു, അഭിരാം ഗോകുൽ, അരവിന്ദ് കുന്നത്തൂർ,സുബാൻ, അരവിന്ദ് ചാത്തന്നൂർ,അഫിൻ നാസർ,ആമിന ഷാജഹാൻ റോണി,കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ്റുമാരായ കെ.കെ ശ്രീകൃഷ്ണ, ഭരത് ചന്ദ്രൻതുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗതസംഘം രക്ഷാധികാരിയായി ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ചെയർമാനായി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ കൺവിനറായി കെ.എസ് യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ എന്നിവരെ യോഗംതെരെഞ്ഞെടുത്തു