തേവലക്കര. പഞ്ചായത്തിൽ കോൺഗ്രസ് അവിശ്വാസത്തിലൂടെ പുറത്താക്കിയ സ്വന്തം പ്രസിഡൻ്റ് സിന്ധുഇടതു പിന്തുണയോടെ തിരിച്ചെത്തി
അവസാന ഒരു വർഷം ആർ എസ് പിക്ക് എന്ന മുന്നണി ധാരണ തെറ്റിച്ചതിനാണ് സിന്ധുവിനെതിരെ കോൺഗ്രസ് അവിശ്വാസം കൊണ്ടുവന്നത്.
കോൺഗ്രസ് അംഗം ഫാത്തിമാ കുഞ്ഞ് ഹാജരാകാതിരുന്നതോടെ ത്രിശങ്കുവിലായ അവിശ്വാസത്തിന്ന് അനുകൂലമായി സി പി ഐ അംഗം സ്നേഹാ മേരി അന്ന് വോട്ടു ചെയ്തു.
ഇന്ന് നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ വിമതയായി സിന്ധു വന്നപ്പോൾ നിർദ്ദേശിക്കാനും പിന്താങ്ങാനും കോൺഗ്രസ് അംഗങ്ങളായ ഫിലിപ്പും ഫാത്തിമാ കുഞ്ഞുമെത്തി സി പി ഐയുടെ സ്നേഹാമേരിയുടെ വോട്ട് അസാധു വാക്കിയെങ്കിലും സിന്ധുവിനെ എൽ ഡി എഫ് പിന്താങ്ങി’ 12 വോട്ട് സിന്ധുവും 10 വോട്ട് ലളിതയും നേടി. സ്വതന്ത്രൻ അനസും സിന്ധുവിനെ പിന്തുണച്ചു.
രാഷ്ട്രീയവിവാദങ്ങൾ നീളുമെന്നുറപ്പായി.