കരുനാഗപ്പള്ളി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുരസ്‌കാരം

Advertisement

കൊല്ലം: കരുനാഗപ്പള്ളി സാഹിത്യോത്സവത്തോടനുബന്ധിച്ച് സമഗ്ര സംഭാവനയ്ക്കുള്ള മൂന്ന് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. സാഹിത്യം, നാടകം, ചലച്ചിത്രം എന്നീ മേഖലകളില്‍ നിന്നാണ് പുരസ്‌കാരം. ചലച്ചിത്ര മേഖലയില്‍ നിന്ന് നടന്‍ വിജയരാഘവനും സാഹിത്യത്തില്‍ നിന്ന് കല്‍പ്പറ്റ നാരായണന്‍, നാടകത്തില്‍ നിന്ന് ദീപന്‍ ശിവരാമനും പുരസ്‌കാരം സമ്മാനിക്കും. 25000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ഏപ്രില്‍ 20ന് സാഹിത്യ ഉത്സവത്തിന്റെ സമാപന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.
ഏപ്രില്‍ 17, 18, 19, 20 തീയതികളിലാണ് ക ഖ ഗ എന്ന് വിശേഷണം നല്‍കുന്ന ക്യാപിറ്റല്‍ മീഡിയ കരുനാഗപ്പള്ളി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ വി.ആര്‍.സുധീഷ്, ജനറല്‍ കണ്‍വീനര്‍ പ്രമോദ് ശിവദാസ്, വിനീതന്‍ വി. എസ്, ബീന സുനില്‍ എന്നിവര്‍ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here