തഴവ: നിരോധിത മയക്കുമരുന്നായ എംഡി എം എയുമായി യുവാവ് പിടിയിൽ. തഴവ മണപ്പള്ളി തെക്ക് പുത്തൂരേത്ത് തെക്കതിൽ രാജു മകൻ രാജേഷ് 25 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി കഴിഞ്ഞദിവസം മണപ്പള്ളി അഴകിയ കാവ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 74 മില്ലിഗ്രാം എംഡി എം എയുമായി പിടികൂടിയത്. പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നവരെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും മയക്കുമരുന്ന് വിപണനത്തിനെതിരായി വരും ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തുമെന്നും കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഓ ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷമീർ, ഷാജിമോൻ, വേണു ഗോപാൽ എസ് സി പി ഓ മാരായ ഹാഷിം, രാജീവ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.