ശാസ്താംകോട്ട:പോരുവഴി പെരുവിരുത്തി മലനട ദേവസ്വം മലക്കുട മഹോത്സവത്തിൻ്റെ ഭാഗമായി നൽകി വരുന്ന മലയപ്പൂപ്പൻ പുരസ്‌കാരത്തിന്
സംസ്ഥാന ഇന്റലിജൻസ് മേധാവി എഡിജിപി പി.വിജയൻ ഐപിഎസ് അർഹനായി.മാർച്ച് 23ന് വൈകിട്ട് 5ന് നടക്കുന്ന മലക്കുട മഹാസമ്മേളനത്തിൽ വച്ച് കേരള സർവകലാശാല ആൻ്റ് തൃശൂർ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ പുരസ്‌കാരം സമ്മാനിക്കും.ദേവസ്വം പ്രസിഡൻ്റ് കെ.രവി അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി,കോവൂർ കുഞ്ഞുമോൻ എംഎൽഎ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,സംസാരിക നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുമെന്ന് ദേവസ്വം പ്രസിഡന്റ്
കെ.രവി,സെക്രട്ടറി പ്രസന്നൻ പാലത്തുണ്ടിൽ,ഖജാൻജി രാധാകൃഷ്ണപിള്ള,വൈസ് പ്രസിഡന്റ് ബാബു എന്നിവർ അറിയിച്ചു.