കൊല്ലം.കൂട്ടിക്കട ശാസ്താം വെളി ന്യൂ എൽപി സ്കൂളിന് സമീപത്തെ കണ്ണാടി ഫുഡ്സ് എന്ന റസ്റ്റോറന്റിൽ നിന്നാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.കൂട്ടിക്കട ആക്കോലി ചേരി നിയാസ് മൻസിൽ നിയാസ് എന്നയാളാണ് വൻതോതിൽ ലഹരി കച്ചവടം നടത്തിവന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ഇരവിപുരം വഞ്ചിക്കോവിൽ നിന്ന് 50 ചാക്ക് ലഹരി ഉൽപ്പനങ്ങൾ പിടികൂടിയിരുന്നു.ഇതിലെ പ്രതിയായ ദീപുവിൻ്റെ കൈയിൽ നിന്നുമാണ് നിയാസ് ഈ നിരോധിത പുകയില ഉത്പന്നങ്ങൾ വാങ്ങി കച്ചവടം നടത്തിവന്നത്.ദീപുവിൻറെ സുഹൃത്തിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിയാസിനെ പിടികൂടിയത്.നിരവധി തവണ ചെറിയതോതിൽഇയാളിൽനിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം കണ്ടെത്തിയിരുന്നു.അളവിൽ കുറവ് ആയതിനാൽ പലപ്പോഴും പിഴ ചുമത്തി വിടാറായിരുന്നു പതിവ് .എന്നാൽ കൂടിയ അളവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇയാളുടെ പക്കൽ ഉണ്ട് എന്ന് വിവരം ലഭിച്ച പോലീസ്’ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചു പിടികൂടുകയായിരുന്നു. ഇരവിപുരം എസ് എച്ച് ഒ രാജീവിന്റെ നേതൃത്വത്തിൽ, SI മാരായ ജയേഷ്, രാജ്‌മോഹൻ, എ. എസ്. ഐ രമ,
സി. പി. ഓ സുമേഷ്, അനീഷ്, സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.