കരുനാഗപ്പള്ളി. ഉത്സവ ഘോഷയാത്രയ്ക്കിടയിൽ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ. മണപ്പള്ളി വടക്ക് കോട്ടൂർ വടക്കതിൽ അബ്ദുൽ ലത്തീഫ് മകൻ നാസിം( 21) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ ആയത്.ഈ കഴിഞ്ഞ തഴവ ഉത്സവ ഘോഷയാത്ര നടക്കുന്നതിന് ഇടയിൽ വച്ചു സുഹൃത്തിനെ ആക്രമിക്കുന്നത് കണ്ട് അത് തടയാൻ ശ്രമിച്ച പരാതിക്കാരനെ നാസിംഉൾപ്പെട്ട സംഘം വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ആയിരുന്നു. കുത്തുകൊണ്ട പരാതിക്കാരൻ ചികിത്സയിലാണ് . തുടർന്ന് കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് ഒളിവിൽ പോയ പ്രതിയെ പിടികൂടുകയായിരുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വരും ദിവസങ്ങളിൽ മറ്റ് പ്രതികളെ പിടികൂടുമെന്നും കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഓ ബിജുവിൻ്റെ നേത്യത്യത്തിൽ എസ്ഐ മാരായ ഷമീർ, ഷാജിമോൻ എസ് സി പി ഓ മാരായ ഹാഷിം,രാജീവ് കുമാർ, ശ്രീനാഥ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയ നാസിം നേരത്തെ വധ ശ്രമം, മയക്ക് മരുന്ന് കച്ചവടം ഉൾപ്പെടെയുള്ള കേസിലെ പ്രതിയാണ്