കൊല്ലം: മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യപ്രതി പോലീസ് പിടിയിലായി. ഇരവിപുരം കിടങ്ങനഴികം വീട്ടില്‍ മുഹമ്മദ് റാസിഖ് (24) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. 12ന് വില്പ്പനക്കായി 86 ഗ്രാം എംഡിഎംഎയുമായി ഉമയനല്ലൂര്‍ സ്വദേശി ഷിജുവിനെ പിടികൂടിയിരുന്നു.
അന്വേഷണത്തില്‍ മയക്കുമരുന്ന് വാങ്ങുന്നതിനുള്ള പണം ഷിജുവിന് നല്‍കിയത് റാസിഖ് ആണെന്ന് കണ്ടെത്തുകയും ഒളിവില്‍ കഴിഞ്ഞുവന്ന ഇയാളെ പിടികൂടുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി ഡാന്‍സാഫ് ടീമിന്റെയും പാലക്കാട് പോലീസിന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.