വെളിയം: മാലയില്‍ മലപ്പത്തൂര്‍ഭാഗത്തു ആടുകളെ കൂട്ടത്തോടെ വന്യ ജീവികള്‍ കൊന്നു. കഴിഞ്ഞ ദിവസം രാത്രി മാലയില്‍ സന്തോഷ് ഭവനില്‍ സന്തോഷിന്റെ വീട്ടിലെ ആട്ടിന്‍കൂട്ടില്‍ അടച്ചിട്ടിരുന്ന ആറ് ആടുകളെയാണ് വന്യജീവികള്‍ കൊന്നുതിന്ന നിലയില്‍ കണ്ടെത്തിയത്. രാവിലെ കൂട് തുറന്നു നോക്കിയപ്പോള്‍ എല്ലാ ആടുകളും ചത്ത നിലയിലായിരുന്നു.
കെട്ടുറപ്പുള്ള ആട്ടിന്‍കൂടിന് മുകളിലൂടെ അകത്തുകയറിയാണ് ആടുകളെ കൊന്നത്. മൃഗാശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതിന് ശേഷമാണ് മറവുചെയ്തത്. ദീര്‍ഘ കാലമായി വളര്‍ത്തി കൊണ്ടുവന്ന ആടുകള്‍ വന്യമൃഗങ്ങള്‍ കടിച്ചു കൊന്നതില്‍ വലിയ വിഷമത്തിലാണ് കുടുംബങ്ങള്‍. സംഭവം നാട്ടിലാകെ ഭീതി പടര്‍ത്തി.