ശാസ്താംകോട്ട:ശൂരനാട്ട് പള്ളിയിൽ പോയി മടങ്ങിയാൾക്ക് സൂര്യാഘാതമേറ്റു.പോരുവഴി വടക്കേമുറി കാഞ്ഞിരവിളയിൽ ബിജു സാമുവേലിനാണ് (47) സൂര്യാഘാതമേറ്റത്.ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് സുജിത്ത് വില്ലയിൽ താമസിക്കുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം 11.30ന് ശൂരനാട് വടക്ക് ശാലേം ഓർത്തഡോക്സ് പള്ളിയിൽ പോയി തിരികെ തെക്കേമുറി ജംഗ്ഷൻ വഴി വീട്ടിൽ എത്തിയ ശേഷം വൈകിട്ട് 4 ഓടെ ഇടത്തെ കയ്യിൽ നീറ്റലും വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് സൂര്യാഘാതം ഏറ്റതായി മനസിലായത്.തുടർന്ന് ശൂരനാട് വടക്ക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.