കൊല്ലം പോക്സോ കേസില്‍ പ്രതിക്ക് 90 വര്‍ഷം കഠിനതടവും രണ്ട് ലക്ഷത്തി പതിനായിരം രൂപ പിഴയൊടുക്കാനും ശിക്ഷവിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ 21 മാസം കൂടി ശിക്ഷയനുഭവിക്കണം. ചിറയിന്‍കീഴ് അഴൂര്‍ പെരുമാതുറ മാടന്‍വിള തൈവിളാകം വീട്ടില്‍ അബ്ദുള്‍റസാഖ്(56)നെയാണ് കരുനാഗപ്പളളി ഫാസ്റ്റ്ട്രാക് സ്പെഷല്‍ കോടതി ജഡ്ജി എഫ്.മിനിമോള്‍ ശിക്ഷിച്ചത്.
അതിജീവിത നാലാം ക്ളാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പീഡനവിവരം പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ സഹപാഠികളോടും അധ്യാപികമാരോടും പറഞ്ഞാണ് പുറത്തറിയുന്നത്.
വിസ്താരവേളയില്‍ കൂട്ടുകാരിയേയും അധ്യാപികമാരേയും മാതാവിനേയും വിസ്തരിച്ചിരുന്നു. മാതാവ് പ്രോസിക്യൂഷന് എതിരെ മൊഴി നല്‍കിയിരുന്നു.സി.ഡബ്ളിയു.സിയുടെ സംരക്ഷണയിലുള്ള കുട്ടിക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള നടപടിയെടുക്കാന്‍ കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും കോടതി നിര്‍ദ്ദേശം നല്‍കി.
ശൂരനാട് പോലീസ് ഇന്‍സ്പെക്ടറായിരുന്ന ജോസഫ് ലിയോണ്‍ ്അന്വേഷണം നടത്തി രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എന്‍.സി.പ്രേംചന്ദ്രന്‍ ഹാജരായി. എ.എസ്.ഐ മേരിഹെലന്‍ പ്രോസിക്യൂഷന്‍ സഹായിയായി പ്രവര്‍ത്തിച്ചു.