തഴവാ.കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി തഴവ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാവുമ്പ കല്ല് പാലം സംരക്ഷിച്ചു ചരിത്ര സ്മാരകമാക്കാൻ വേണ്ടി മ്യൂസിയവും പുരാവസ്തു രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി യുടെ അധ്യക്ഷതയിൽ നിയമസഭാ മന്ദിരത്തിൽ അദ്ദേഹത്തിന്റെ ഓഫിസിൽ യോഗം ചേർന്നു .
കരുനാഗപ്പള്ളി എം.എൽ.എ.സി.ആർ.മഹേഷ് ആവശ്യപ്പെട്ടതനുസരിച്ചാണ് യോഗം വിളിച്ചു ചേർത്തത് .നിരവധി നാളുകളായി ഈ വിഷയം തീരുമാനമാകതെ കിടക്കുകയാണെന്നും എത്രയും വേഗം പുരാവസ്തു വകുപ്പ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാവുമ്പ കല്ല് പാലം പുനർനിമ്മിച്ച് സംരക്ഷിച്ചു ചരിത്ര സ്മാരകമാക്കുന്നതിനും നടപടിയുണ്ടാകണമെന്നു MLA ആവശ്യപ്പെട്ടു .

ആവശ്യമായ റെവന്യൂ രേഖകൾ 18 -03 -2025 നു വകുപ്പ് ഡയറക്ടർക്ക് നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു .മൂന്നു ദിവസത്തിനകത്തു ബന്ധപ്പെട്ട ഫയൽ വിജ്ഞാപനത്തിന്റെ കരട് സഹിതം സർക്കാരിൽ സമർപ്പിക്കാനും ഫയൽ പരിശോധിച്ച് ഒരു മാസത്തിനകം വിജ്ഞാപനം ഇറക്കാൻ കഴിയുമെന്ന് മന്ത്രി അറിയിച്ചു .അതോടൊപ്പം തന്നെ പാലം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എസ്റ്റിമേറ്റ് തയാറാക്കാനും വകുപ്പ് ഡയറക്ടർക്ക് നിദേശം നൽകുകയുണ്ടായി കല്ലുപാലസംരക്ഷണ സമിതിയുടെ ഉപഹാരമായി തഴപ്പായിൽ ആലേഖനം ചെയ്ത കല്ലു പാലത്തിൻ്റെ ചിത്രം മന്ത്രിയ്ക്ക്
സി.ആർ.മഹേഷ് ‘ എം.എൽ.എ സമ്മാനിച്ചു
യോഗത്തിൽ കൊല്ലം ജില്ലാ കളക്ടർ ദേവീദാസൻ ,പുരാവസ്തു വകുപ്പ് ഡയറക്ടർ
ഇ ദിനേശൻ ,തഴവ പഞ്ചായത്തു പ്രസിഡന്റെ് വി.സദാശിവൻ , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ് അഡ്വ ആർ. അമ്പിളി കുട്ടൻ,കല്ലുപാലം സംരക്ഷണ സമിതി ചെയർമാൻ പാവുമ്പാ സുനിൽ ജനറൽ കൺവീനർ മേലൂട്ട് പ്രസന്നകുമാർ ,അജയഘോഷ് ഡപ്യൂട്ടി കളക്ടർ, കരുനാഗപള്ളി തഹസീദാർ ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു