ശാസ്താം കോട്ട.മൈക്രോ ഫിനാൻസ് ഭീഷണിയെ തുടർന്നാണ് , കുടുംബനാഥൻ തൂങ്ങി മരിച്ചതെന്ന് പരാതി. കുന്നത്തൂർ മാനാം പുഴ ഏഴാം മൈൽ ജിഷ്ണു ഭവനത്ത് ദിലീപ് (58) ആണ് മരിച്ചത്. കടബാധ്യതയും രോഗ പീഡയും മൂലം വിഷമത്തിലായിരുന്നു. അതിനിടെ മൈക്രോ ഫിനാൻസ് അധികൃതർ എത്തി ഭീഷണി പ്പെടുത്തി. ഇതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. വീടിനുള്ളിൽ കിടക്കാൻ കയറിയ ദിലീപിനെ പിന്നീട് തൂങ്ങിമരിച്ചനിലയിൽ കാണുക യായിരുന്നു എന്ന് ബന്ധുക്കൾ പൊലിസിന് മൊഴി നൽകി.
ഭാര്യ – ശ്രീജ
മക്കൾ – ജിഷ്ണു ജിത്ത്
ശ്രീജിത്ത്
ശ്രുതി
മരുമകൻ
ശരത്ത്
മരുമകൾ
ശ്രീലക്ഷ്മി