ശാസ്താംകോട്ട. ലോക സര്‍വമത സമ്മേളനം നടന്നതിന്‍റെ സ്മരണയ്ക്ക് തടാക തീരത്തെ അമ്പലക്കടവില്‍ സ്മാരക മന്ദിരം നിര്‍മ്മിക്കാന്‍ ജില്ലാ പഞ്ചായത്ത് ശ്രമിക്കുമെന്ന് പ്രസിഡന്റ് ഡോ പി കെ ഗോപന്‍ പറഞ്ഞു.
ഏറ്റവും ഏറെ സന്ദര്‍ശകരെത്തുന്ന അമ്പലക്കടവ് ജില്ലാ പഞ്ചായത്തിന്‍റെ പദ്ധതിയില്‍ നവീകരിച്ചിരിക്കയാണ്. ഇടിഞ്ഞുപൊളിഞ്ഞിരുന്ന പടവുകള്‍ പുനര്‍നിര്‍മ്മിച്ചു, തീരം ബ്ളോക്കുകള്‍ സ്ഥാപിച്ചു സുന്ദരമാക്കി, സെല്‍ഫിപോയിന്‍റ് വിശ്രമകേന്ദ്രം എന്നിവ പൂര്‍ത്തിയാക്കി.ലൈറ്റുകള്‍ സ്ഥാപിച്ചു ടൂറിസം പദ്ധതിക്ക് വലിയ മുതല്‍ക്കൂട്ടായി അമ്പലക്കടവ് നവീകരണം മാറി.

1982ല്‍ 24പേര്‍ വള്ളം അപകടത്തില്‍ മരിച്ചതിന്‍റെ സ്മരണക്കാണ് അത് ചിത്രീകരിച്ച വിശ്രമ കേന്ദ്രം. അതുപോലെ സര്‍വമത സമ്മേളന സ്മരണക്ക് ഒരു കെട്ടിടം വേണമെന്ന പലരും ആവശ്യപ്പെടുന്നുണ്ട്. ദേവ്സംവ ബോര്‍ഡ് അനുമതി നല്‍കിയാല്‍ കാടുമൂടി ഉപയോഗ ശൂന്യമായി നില്‍ക്കുന്ന ഊട്ടുപുര ഇതിന്‍റെ സ്മാരകമാക്കാം അതിന് പദ്ധതിക്ക് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയാല്‍ മതിയെന്ന് പി കെ ഗോപന്‍ പറഞ്ഞു.