ചവറ. വികാസ് കലാസാംസ്കാരിക സമിതിയുടെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി, വികാസ് ലൈബ്രറി, ജില്ല അന്ധത നിയന്ത്രണ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ചവറ വികാസ് ഓഡിറ്റോറിയത്തിൽ നേത്ര ചികിത്സ ക്യാമ്പ് 2025 ഏപ്രിൽ പതിമൂന്നാം തീയതി ഞായറാഴ്ച നടക്കുന്നു. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ക്യാമ്പ് . അന്നേദിവസം തന്നെ തിമിര ശസ്ത്രക്രിയയ്ക്ക് തെരഞ്ഞെടുക്കുന്നവരെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഇന്റാ ഓക്കുലർ ലെൻസ് ഉൾപ്പെടെ എല്ലാ ചെലവുകളും സൗജന്യമായിരിക്കുകയും ശസ്ത്രക്രിയ നടത്തി രണ്ടു ദിവസത്തിനുശേഷം തിരികെ എത്തിക്കുന്നതാണെന്നും ക്യാമ്പിൽ പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൂടി കൊണ്ടുവരണമെന്നും ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നതിന് ചവറ, തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ എല്ലാ അംഗൻവാടുകളിലും മെഡിക്കൽ സ്റ്റോറുകളിലും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പറുകൾ 94 95 70 12 83, 94 0 66 33 26