രാസ ലഹരിക്കെതിരെ പോരാടാം എ ഐ വൈ എഫ് പ്രചരണ ജാഥ നടത്തി

Advertisement

ശാസ്താംകോട്ട :വർദ്ധിച്ചുവരുന്ന രാസലഹരിക്കെതിരെ
നാളമായ്…… ജ്വാലയായ്…..
കത്തിപ്പടരാം.
രാസ ലഹരിക്കെതിരെ പോരാടാം എന്ന മുദ്രാവാക്യം ഉയർത്തി
ഏപ്രിൽ രണ്ടിന് ചക്കുവള്ളിയിൽ നടക്കുന്ന ലഹരിക്കെതിരെ സ്നേഹ ജാല തെളിയിക്കാം എന്ന (ഫ്ലെയിം ഓഫ് ലൗ ) ക്യാമ്പയിൻ ഭാഗമായി എ ഐ വൈ എഫ് ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ ജാഥ നടത്തി.ശാസ്താം നടയിൽ നിന്നും ആരംഭിച്ച ജാഥ മൈനാഗപ്പള്ളി പുത്തൻചന്തയിൽ സമാപിച്ചു.ജാഥ എഐവൈഎഫ് ജില്ലാ പ്രസിഡൻറ് അഡ്വ വിനീത വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് അനന്തു രാജ് അധ്യക്ഷത വഹിച്ചു.സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ എസ് അനിൽ,മണ്ഡലം സെക്രട്ടറിയേറ്റ് അംഗം മനു പോരുവഴി,യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം ആർ മദന മോഹൻ,
ലോക്കൽ കമ്മിറ്റി സെക്രട്ടറി എം രാജ് മോഹൻ,ജില്ലാ കമ്മിറ്റി അംഗം വിമൽ കുമാർ,ഗോപിക,തുടങ്ങിയവർ സംസാരിച്ചു.എസ് തിലക് സ്വാഗതമാശംസിച്ചു.എസ് തിലക് ജാഥാ ക്യാപ്റ്റനും,ഗോപിക വൈസ് ക്യാപ്റ്റനും,വിമൽ കുമാർ ഡയറക്ടറുമായ ജാഥയാണ് മണ്ഡലത്തിൽ ഉടനീളം പര്യടനം നടത്തിയത്.തുടർന്ന് ചക്കുവള്ളി,തെക്കേമുറി,ആനയടി,പാറക്കടവ്,കക്കാക്കുന്ന്,പതാരം,സോമ വിലാസം ചന്ത,ഐ സി എസ് ജംഗ്ഷൻ,എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മൈനാഗപ്പള്ളി പുത്തൻചന്തയിൽ സമാപിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here