ശൂരനാട് തെക്ക്. ഗ്രാമപഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജനയിൽ അനുവദിച്ച 277 വീടുകൾക്ക് ഗ്രാമപഞ്ചായത്ത് വിഹിതം മാറ്റിവയ്ക്കാതെയുംNHM ഫണ്ടുപയോഗിച്ചു നിർമ്മിച്ച സബ് സെൻ്റർ തുറന്നു നൽകാതെയും എം.പി ഫണ്ടുപയോഗിച്ച് പഞ്ചായത്തിനനുവദിച്ച ആംബുലൻസ് ആരോഗ്യവകുപ്പിന് കൈമാറിക്കൊടുക്കുകയും ചെയ്യുകയുൾപ്പടെ കേന്ദ്ര പദ്ധതികൾ ഒന്നൊന്നായി തകർക്കുന്നതിന് ന്യൂനപക്ഷമായ പഞ്ചായത്ത് ഭരണ സമിതിക്ക് പരസ്യപിൻതുണ നൽകുന്നതുവഴി കേന്ദ്രാവിഷ്കൃത പദ്ധതികൾ തകർക്കാൻ ബിജെപി കൂട്ടുനിൽക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.
ഒരു പി എം ഏ. വൈ ഗുണഭോക്താവിനു പോലും പണമനുവദിക്കാതെയും പതാരത്തെ പകൽവീട്, കുമരൻ ചിറയിലെ കോമൺഫെസിലിറ്റി സെൻ്റർ, കക്കാക്കുന്നിലെ ശുരനാട് കുഞ്ഞൻപിള്ള സ്മാരകം, ഇഞ്ചക്കാട്ICDS സബ്സെൻ്റർ എന്നിവ ജനങ്ങൾക്ക് തുറന്നു നൽകാതെയും ലക്ഷങ്ങൾ ചിലവഴിച്ചു വാങ്ങിയ കാർഷികയന്ത്രങ്ങൾക്കു ള്ളമെയിൻ്റനൻസ് നടത്താതെയും ജനങ്ങളെ വഞ്ചിക്കുന്ന ബഡ്ജറ്റാണ് ബിജെപി പിൻതുണയോടെ എൽ ഡി എഫ് അവതരിപ്പിച്ചത് എന്ന് യുഡി എഫ് ആരോപിച്ചു പാർലമെൻ്ററി പാർട്ടി നേതാവ് ബിജു രാജൻ ‘ അംഗങ്ങളായ മായാ ദേവി, കിടങ്ങയം ഉണ്ണി , സജികുമാർ, ഷീജ, അജ്മൽ ഖാൻ എന്നിവർ യോഗം ബഹിഷ്കരിച്ചു
എൽ .ഡി .എഫിലെ അഞ്ച് അംഗങ്ങളും ബി ജെ പി യിലെ രണ്ടംഗങ്ങളുമുൾപ്പടെ ആറിനെതിരേ ഏഴു പേർ ബഡ്ജറ്റിനെ പിൻതുണച്ചു
പ്രസിഡൻ്റുൾപ്പടെ മൂന്നംഗങ്ങൾ യോഗത്തിൽ ഹാജരായില്ല.
എൽഡിഎഫ് 7 , യു ഡി എഫ് 6 , ബി ജെ പി 2, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില