ശാസ്താംകോട്ട റെയിൽവേസ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണം

Advertisement

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പദ്ധതികൾ നടപ്പാക്കണമെന്ന് കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയതായി പ്രസിഡന്റ്‌ പി. വിനോദ്‌, സെക്രട്ടറി കിടങ്ങിൽ മഹേന്ദ്രൻ എന്നിവർ അറിയിച്ചു.

കേരളത്തിലെ 35 സ്റ്റേഷനുകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും സംസ്ഥാനത്തു ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകളുള്ള കൊല്ലം ജില്ലയിൽ 2 സ്റ്റേഷൻ മാത്രമാണ് ലിസ്റ്റിൽ ഇടം നേടിയത്. കൊല്ലവും പുനലൂരും. പദ്ധതിയിൽ ഇനി പ്രഥമ പരിഗണന ശാസ്താംകോട്ടയ്ക്ക് നൽകണമെന്നു കൂട്ടായ്മ അഭ്യർഥിച്ചു.

ഒന്നാം പ്ലാറ്റ് ഫോമിന്റെ ഉയരം കൂട്ടുക, ഇരു പ്ലാറ്റഫോമുകളിലും പൂർണ നീളത്തിൽ മേൽക്കൂര സ്ഥാപിക്കുക, പ്രത്യേക റിസർവേഷൻ കൗണ്ടർ അനുവദിക്കുക, കാരാളിമുക്കിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് വികസനം നടപ്പാക്കുക, സ്റ്റേഷൻ വഴി ബസ് സർവീസ് ആരംഭിക്കുക,16348 മംഗലാപുരം – തിരുവനന്തപുരം എക്സ്പ്രസ്, 16603 മംഗലാപുരം -തിരുവനന്തപുരം, 16604 തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസ്സ്‌, 16605 മംഗലാപുരം -തിരുവനന്തപുരം, 16606 തിരുവനന്തപുരം -മംഗലാപുരം ഏറനാട് എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക എന്നിവയാണ് ആവശ്യങ്ങൾ.
നിവേദനത്തിന്റെ പകർപ്പ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, ഡിവിഷണൽ റെയിൽവേ മാനേജർ, സംസ്ഥാന ഗതാഗത മന്ത്രി, പൊതുമരാമത്തു മന്ത്രി എന്നിവർക്കും നൽകി.

ആർ. അശോകൻ, തോപ്പിൽ ഡി. ശിവപ്രസാദ്, എസ്. സോമരാജൻ, കെ. ഗോപാലകൃഷ്ണൻ, എൻ. അംബുജാക്ഷപണിക്കർ,വി. എസ്. പ്രസന്നകുമാർ, കെ. റ്റി. ശാന്തകുമാർ, അലങ്ങാട്ട് സഹജൻ എന്നിവർ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here