പടിഞ്ഞാറെകല്ലട. പഞ്ചായത്തില്‍ വയോ സൗഹൃദ ഹാപ്പിനസ് പാർക്ക് ഉത്ഘാടനം ചെയ്‌തു. കടപുഴ ജനകിയ ആരോഗ്യകേന്ദ്രത്തോട് ചേർന്ന് ആരംഭിച്ച പാർക്കിൽ വയോജനങ്ങൾക്കു ഒത്തുകൂടുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനും കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും അവസരമൊരുക്കുന്നു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ഹാപ്പിനസ് പാർക്കിന്റെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു . വൈസ് പ്രസിഡന്റ് എൽ സുധ അധ്യക്ഷത വഹിച്ചു. കെ. സുധീർ, ജെ അംബികകുമാരി, ഓമനക്കുട്ടൻപിള്ള, ഷീലകുമാരി, സിന്ധു എന്നിവർ ആശംസകൾ നേർന്നു. പ്രശസ്ത കവി ചവറ കെ എസ് പിള്ള മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ദിലീപ് നന്ദിപറഞ്ഞു.