ശാസ്താംകോട്ട. കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോര്‍ഡ് കോളജില്‍ ഫിസിക്‌സ് വിഭാഗം അധ്യാപികയായിരുന്ന പ്രഫ. ടി വിജയകുമാരി അനുസ്മരണം ഇന്ന് രാവിലെ പത്തിന് കോളജ് ഡിജിറ്റല്‍ സെമിനാര്‍ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് ഡോ. പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ പ്രകാശ് അധ്യക്ഷത വഹിക്കും. ഇന്റര്‍കോളിജിയറ്റ് ഫിസിക്‌സ് ക്വിസ് ,സമ്മാനദാനം,എന്‍ഡോവുമെന്റ് വിതരണം എന്നിവ നടക്കും.