കരുനാഗപ്പള്ളി. എഞ്ചിനിയറിങ്ങ് വിദ്യാർത്ഥികൾക്കും മറ്റ് യുവാക്കൾക്കും വിൽപ്പന നടത്താൻ എത്തിച്ച 2.90 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ കരുനാഗപ്പള്ളി പോലി സിന്റെ പിടിയിലായി. തൊടിയൂർ, പുലിയൂർവഞ്ചി ചന്ദ്രത്തറ വീട്ടിൽ സുനിൽ കുമാർ മകൻ അർച്ചന്ദ്(21), ആലപ്പാട് അമൃതപുരി അമൃത ദർശനം 614 ൽ രവിശങ്കർ മകൻ നാഥ് (21), കുലശേഖരപുരം, കടത്തൂർ, എച്ച്.എസ് ഹൗസിൽ സജീർ മകൻ ഹാഫിസ് സജീർ(23) എന്നിവരാണ് കരുനാഗപ്പള്ളി പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നട ത്തിയ പരിശോധനയിൽ പിടിയിലായത്.
21 -ാം തീയതി പുലർച്ചെ കുല ശേഖരപുരം പാലൂർക്കാവിൽ വച്ച് നടത്തിയ പരിശോധനയിലാണ് പ്രതി കളുടെ പക്കൽ നിന്നും 2.90 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. എം.ഡി. എം.എ കടത്താൻ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. ലഹരി മരുന്ന് കണ്ടെടുത്തതോടെ അക്രമാസക്തനായ ഹാഫിസ് സജീർ പരി ശോധനയ്ക്കായ് എത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരി ക്കേൽപ്പിക്കാനും ശ്രമിച്ചു. കരുനാഗപ്പള്ളി എ.എസ്.പി യുടെ മേൽനോട്ട ത്തിലും എസ്.ഐ കണ്ണൻ്റെ നേതൃത്വത്തിലുമുള്ള ഡാൻസാഫ് സംഘ ത്തോടൊപ്പം കരുനാഗപ്പള്ളി പോലീസും സംയുക്തമായി നടത്തിയ പരി ശ്രമത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്.