കൊല്ലം. അമ്പതു ഗ്രാം എം ഡി എം എയുമായി യുവതി പിടിയിൽ. അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശി അനിത രവീന്ദ്രനാണ് ( 34 )
പിടിയിലായത്
കർണ്ണാടക രജിസ്ട്രേഷൻ കാറിൽ എം ഡി എം എ കടത്തുന്നതിനിടയിലാണ് പിടിയിലായത്. കൊല്ലം സിറ്റി ഡാൻസാഫും ശക്തിക്കുളങ്ങര പോലീസും ചേർന്നാണ് പിടികൂടിയത്
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ സിറ്റി എ സി പി ഷരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് യുവതിയെ പിടികൂടിയത്. യുവതി നേരത്തെയും ലഹരിയുമായി പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു