മലനട:ചരിത്രപ്രസിദ്ധമായ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിൽ മലക്കുട മഹോത്സവം കൊടിയേറി.28ന് വർണാഭമായ കെട്ടുകാഴ്ച്ചയോടെ കൊടിയിറങ്ങും.രാത്രി 10.30 ഓടെ ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് ക്ഷേത്രം ഊരാളിയുടെ നേതൃത്വത്തിൽ
തൃക്കൊടിയേറ്റ് നടന്നത്.നൂറു കണക്കിന് ഭക്തർ കൊടിയേറ്റിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.കൊടിയേറ്റിന്
മുന്നോടിയായി സ്വർണക്കൊടിദർശനം, കൊടിയേറ്റ് സദ്യ, പഞ്ചാരിമേളം അരങ്ങേറ്റം എന്നിവ നടന്നു.രാവിലെ മുതൽ ആരംഭിച്ച കൊടിയേറ്റ് സദ്യയിൽ പങ്കാളിയാകാൻ രാത്രിയിലും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.ശനിയാഴ്ച രാവിലെ 5 ന് മലയുണർത്തൽ, 8ന് ഭാഗവത പാരായണം,വൈകിട്ട് 5ന് തിരുവാതിര, രാത്രി 7 ന് ഗാനമേള, 9.30 ന് നൃത്തനൃത്യങ്ങൾ.