ശാസ്താംകോട്ട. വിദ്യാർത്ഥികളെ അറിവുൽപാദകരായി മാറ്റിയെടുക്കുന്നവരാണ് അധ്യാപകരെന്നും അധ്യാപക സമൂഹവും വിദ്യാർത്ഥികളും രണ്ടു തുരുത്തായി നിൽക്കരുതെന്നും ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി.കെ ഗോപൻ പറഞ്ഞു
കെഎസ്എം ഡിബികോളജ് അധ്യാപിക പ്രഫ.ടി വിജയകുമാരിയുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് അറിവ് എന്നു പറഞ്ഞാൽ പുരാണങ്ങളും ഇതിഹാസവുമായിരുന്നു അത് അറിഞ്ഞാല്‍മുഴുവന്‍അറിവുമായി, ഇന്ന് അതുമാത്രമല്ല അറിവ്.കാലത്തിന് ഒത്ത അറിവുകളുടെ അപ്ഡേഷനുകളിലേക്ക് പുതുതലമുറയെ നയിക്കുന്നവരാകണം അധ്യാപകരെന്നും ഗോപന്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ കെ സി പ്രകാശ് അധ്യക്ഷത വഹിച്ചു. പൂര്‍വാധ്യാപകരായ പ്രഫ. ജികെ പോറ്റി, ഡോ.സി.ഭുവനചന്ദ്രന്‍, ഡോ ബി.ശശി, ഡോ. ഗീത, ഡോ.ജി.ആര്‍ രമ്യ, ജിനേഷ് ,പ്രഫ പി.കെ.റെജി,ഡോ അനിതാ ആനന്ദ്,പ്രഫ.ശ്രീലക്ഷ്മി,ഡോ.ബി പ്രേംലറ്റ്, അഡ്വ. ദീപക് അനന്തന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ ക്വിസ് പരിപാടിയില്‍ ശാസ്താംകോട്ട കെഎസ്എം ഡിബികോളജ് ഒന്നാമതും തിരുവനന്തപുരം യൂണിവേഴ്സിറ്റികോളജ് രണ്ടാമതും, തിരുവനന്തപുരം വിമന്‍സ് കോളജ് മൂന്നാമതുമെത്തി.