ശാസ്താംകോട്ട. ശുദ്ധജല തടാക തീരത്ത് തടാക സംരക്ഷണസമിതി ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ,കെഎസ്എം ഡിബി കോളജ് എന്‍സിസി യൂണിറ്റ്,പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവയുടെ നേതൃത്വത്തില്‍ ജലദിനാചരണം നടന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. അംഗം തുണ്ടില്‍ നൗഷാദ് ജലദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമിതി ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് അഡ്വ. അന്‍സര്‍ ഷാഫി, പഞ്ചായത്ത് അംഗം രജനി,ഡോ.ടി. മധു, സമിതി അംഗങ്ങളായ ശാസ്താംകോട്ടഭാസ്,ഡോ.പി ആര്‍ ബിജു, കൊച്ചുതുണ്ടില്‍ ജയകൃഷ്ണന്‍,സൈറസ്പോള്‍, റാംകുമാര്‍, ശാസ്താംകോട്ടറഷീദ്,ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെപി അജിത്കുമാര്‍, സാംസ്കാരിക സാഹിതി നേതാക്കളായ ഹാഷിംസുലൈമാന്‍,ലോജു ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.

ജലദിന പ്രതിജ്ഞ
ശാസ്താംകോട്ട തടാകം എന്റെ ജീവജലമാണ്. തലമുറകള്‍ കൈക്കുമ്പിളില്‍ കാത്തുവച്ച് എനിക്കു കൈമാറിയ എന്റെ സമ്പത്താണത്. എന്റെ നാടിന് നീരൂട്ടുന്ന അത് എനിക്ക് എന്റെ മാതാവിന് തുല്യം പ്രീയപ്പെട്ടതാണ്. അതിന്റെ നാശത്തിന് കാരണമായതൊന്നും ഞാന്‍ ചെയ്യില്ല. അതിന്റെ നാശത്തിന് കാരണമാകുന്ന എന്തിനേയും ഞാനെതിര്‍ക്കും. ഈ ജീവജലം എനിക്ക് കാത്തു സൂക്ഷിക്കേണ്ടതുണ്ട്. അത് എന്റെ വരും തലമുറയ്ക്ക് കൈമാറാനുള്ള സമ്പത്താണ്. അതെന്റെ അന്തസും എന്റെ അഭിമാനവുമാണ്. എന്റെ നാടിന്റെ ഗരിമയാണ്. ഈ ശുദ്ധ ജല തടാകത്തെ സംരക്ഷിക്കുമെന്ന ഞാന്‍പ്രതിജ്ഞ ചെയ്യുന്നു. ദൃഡപ്രതിജ്ഞ,ദൃഡപ്രതിജ്ഞ,ദൃഡപ്രതിജ്ഞ