ശാസ്താംകോട്ട : ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തിന് ഇന്ന് (ഞായർ) തുടക്കമാകും ഏപ്രിൽ ഒന്നിന് സമാപിക്കും.ഇന്ന് വൈകിട്ട് 6.45 മുതൽ കളമെഴുത്തും പാട്ടും, രാത്രി 7 ന് കൈകൊട്ടിക്കളി, 7.30 മുതൽ തിരുവാതിര. നാളെ (തിങ്കൾ ) വൈകിട്ട് 6.45 ന് കളമെഴുത്തും പാട്ടും, ഏഴു മുതൽ കൈകൊട്ടിക്കളി, 7.30 മുതൽ തിരുവാതിര, 9 മുതൽ കൈകൊട്ടിക്കളി. 25ന് വൈകിട്ട് 6. 45 മുതൽ കളമെഴുത്തും പാട്ടും, 7. 30 ന് ഗുരുതി , തന്ത്രി രമേശ് കുമാർ ഭട്ടതിരിപ്പാട് കാർമികത്വം വഹിക്കും. രാത്രി എട്ടിന് കുത്തിയോട്ട ചുവടും പാട്ടും. 26 ന് രാത്രി 7 .30 മുതൽ നാടകം 27 ന് വൈകിട്ട് 6.45 ന് പൂമൂടൽ, 7 മുതൽ തിരുവാതിര, 7 .30ന് കൈകൊട്ടിക്കളി, രാത്രി എട്ടിന് നൃത്ത മെഗാ ഷോ . 28ന് രാത്രി 7. 30ന് മാന്ത്രികൻ മാനൂർ രാജേഷ് അവതരിപ്പിക്കുന്ന ഇല്യൂഷൻ മാനിയ. 29ന് രാവിലെ 10 ന് അന്നദാനം, രാത്രി 7.30 ന് നൃത്ത സന്ധ്യ. 30 ന് ഉച്ചയ്ക്ക് 12 മുതൽ സമൂഹസദ്യ, 12 30ന് പുള്ളുവൻ പാട്ട്, രാത്രി 7.30ന് ഗാനമേള. 31 ന് ഉച്ചയ്ക്ക് 12 മുതൽ സമൂഹസദ്യ, 12.30ന് പുള്ളുവൻ പാട്ട്, രാത്രി 7.30 ന് ഗാനമേള. മീനഭരണി ദിവസമായ ഏപ്രിൽ ഒന്നിന് രാവിലെ 9ന് കലശപൂജയും കലശാഭിഷേകവും കളഭാഭിഷേകവും ക്ഷേത്രം തന്ത്രി രമേശ് കുമാർ ഭട്ടതിരിപ്പാട് കാർമികത്വം വഹിക്കും, 10 മുതൽ അന്നദാനം, ഉച്ചയ്ക്ക് 12 30ന് പുള്ളുവൻ പാട്ട് , വൈകിട്ട് 4 മുതൽ കെട്ടുകാഴ്ച, അഞ്ചിന് നാദസ്വരക്കച്ചേരി, ഏഴിന് പുറത്തെഴുന്നള്ളിപ്പും കെട്ടുകാഴ്ച കാണലും, രാത്രി എട്ടിന് ഗാനമേള. ഉത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഉപദേശക സമിതി പ്രസിഡൻ്റ് ബിജു സോപാനം , സെക്രട്ടറി ബി. അജികുമാർ എന്നിവർ അറിയിച്ചു.