കൊല്ലം. മയക്കുമരുന്നുമായി പിടിയിലായ യുവതിയുടെ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ വീണ്ടും എം.ഡി.എം.എ കണ്ടെത്തി.വൈദ്യപരിശോധനയിൽ യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്നുമാണ് 46 ഗ്രാം എം ഡി എം എ പിടികൂടിയത്. ജില്ലയിലെ എം ഡി എം എ യുടെ പ്രധാന ക്യാരിയറാണ് പിടിയിലായതെന്ന് പോലീസ്.
ബാംഗ്ലൂരിൽ നിന്ന് കർണ്ണാടക രജിസ്ട്രേഷൻ വാഹനത്തിൽ കൊല്ലത്തേക്ക് എം ഡി എം എ എത്തുന്നുവെന്ന രഹസ്യവിവരമാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ചത്.തുടർന്ന് കൊല്ലം സിറ്റി എ സി പി ഷരീഫിൻ്റെ നേതൃത്വത്തിൽ നഗരത്തിൽ മൂന്ന് സംഘങ്ങളായി പരിശോധന ആരംഭിച്ചു.ഇതിനിടയിൽ നീണ്ടകരയിൽ നിന്ന് വെച്ച് പോലീസ് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയ കർണ്ണാടക രജിസ്ട്രേഷൻ വാഹനം പിന്തുടർന്ന് പിടിച്ചതോടെയാണ് അനില രവീന്ദ്രൻ എം ഡി എം എ യുമായി പിടിയിലാകുന്നത്.
പോലീസ് സ്റ്റേഷനിൽ എത്തിച്ച യുവതിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സ്കാനിംഗിലാണ് യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിൽ 46 ഗ്രാം എം ഡി എം എ പിടികൂടിയത്.കൊല്ലം നഗരത്തിലെ സ്കൂളുകയും കോളേജുകളും എത്തിച്ച് കൊണ്ടുവന്ന എം ഡി എം എ യാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
കൊല്ലം സിറ്റി പൊലീസ് ഈ മാസം നടത്തിയ നാലാമത്തെ വലിയ എം.ഡി.എം.എ വേട്ടയാണിത്.
Home News Breaking News മയക്കുമരുന്നുമായി പിടിയിലായ യുവതിയുടെ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ വീണ്ടും എം.ഡി.എം.എ