ഓയൂർ: പൂയപ്പള്ളി കൊട്ടറയിൽ നിന്നും നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. വെളിയം കൊട്ടറ കിഴക്കേക്കര മാവിള വീട്ടിൽ കനകമ്മയുടെ കൊട്ടറ കളരി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കടയിൽ നിന്നുമാണ് പുകയില ഉപ്പന്നങ്ങൾ പിടികൂടിയത്. ശുഭു വലിയ നാല് പായ്ക്കറ്റുകൾ,6 ചെറിയ പായ്ക്കറ്റുകൾ ഗണേഷ് ഒരുവലിയ പായ്ക്കറ്റ്, കൂലിപ് വലുത് രണ്ട് , ചെറിയ ഏഴു പായ്ക്കറ്റുകളുമാണ് പിടികൂടിയത്. കൊല്ലം റൂറൽ ഡാൻസാഫ് എസ് ഐ ദീപു ഡാൻസാഫ് അംഗങ്ങൾ, പൂയപ്പള്ളി എസ് ഐ രജനീഷ് മാധവൻ, ബിനു ജോർജ്ജ്, രാജേഷ്, എസ് സി പി ഒ ഡാർവിൻ, സി പി ഒ നിഷാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.