ശാസ്താംകോട്ട:വർഷങ്ങളായി കുടിവെള്ളത്തിന് പണം ഒടുക്കാതെ റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കായി വാട്ടർ അതോറിറ്റിയും റവന്യൂ വകുപ്പും സംയുക്തമായി താലൂക്ക് കോൺഫറൻസ് ഹാളിൽ ആദാലത്ത് നടത്തി.7 പഞ്ചായത്തുകളിൽ നിന്നും 150 ഓളം ഗുണഭോക്താക്കൾ അദാലത്തിൽ പങ്കെടുത്തു.120 പേരുടെ പരാതികൾ പരിഹരിക്കുകയും,മറ്റുള്ളവരുടെ കുടിശിക തുക ഇളവോടുകൂടി ഗഡുക്കളാക്കുകയും ചെയ്തു.അദാലത്ത് കേരളാ വാട്ടർ അതോറിറ്റി ഡയറക്ടർ ബോർഡ് മെമ്പർ ഉഷാലയം ശിവരാജൻ ഉത്ഘാടനം ചെയ്തു.ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ നിഷ അധ്യക്ഷത വഹിച്ചു.അക്കൗണ്ട്സ് ഓഫീസർ രാകേഷ് കുമാർ.കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മഞ്ജു.ജെ. നായർ,കൊല്ലം റവന്യൂ ഓഫീസർ പ്രേംകിരൺ.എ.എസ്, അസി.എക്സി. എഞ്ചിനീയർ വർഗീസ് എബ്രഹാം,കൊല്ലം സർക്കിൾ ഓഫീസ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തുളസിധരൻ,കുന്നത്തൂർ റവന്യൂ റിക്കവറി തഹസീൽദാർ ജയകൃഷ്ണൻ,തഹസീൽദാർ ബിനോയ് ബേബി,അസി.എഞ്ചിനീയർ ഷൈനി,ഹെഡ് ക്ലാർക്ക് മാരായ ജയലാൽ, ദീപക്, ജയകൃഷ്ണൻ, രതീഷ്, ബിജു കുറുപ്പ് എന്നിവർ നേതൃത്വം നൽകി.