അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിച്ച 44 ലക്ഷം രൂപയുമായി 2 പേർ പുനലൂരിൽ പിടിയിൽ.
ഇന്ന് രാവിലെ ചെന്നൈയിൽ നിന്ന് വരുന്ന ചെന്നൈ എഗ്മോർ -കൊല്ലം എക്സ്പ്രസ്സ് ട്രെയിനിൽ ആണ് സംഭവം. മധുരൈ സ്വദേശി അഴഗപ്പൻ (58), വിരുദനഗർ സ്വദേശി സുടലി മുത്തു (58 )എന്നിവർ ആണ് പിടിയിലായത്.
കടത്തികൊണ്ട് വന്ന പണത്തിനു ഉറവിടാമോ മറ്റ് രേഖകളോ ഹാജരാക്കാൻ ഇവർക്കു സാധിച്ചിട്ടില്ല.
ഒരാളുടെ കൈയിൽ നിന്നും 18 ലക്ഷം രൂപയും മറ്റൊരാളുടെ കൈയിൽ നിന്നും 26 ലക്ഷം രൂപയുമാണ് പിടികൂടിയത്.