സ്ഥിരംകുറ്റവാളിയെ അകത്താക്കി

Advertisement

കൊല്ലം.ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നാലോളം വധശ്രമകേസ്സുകൾ ഉൾപ്പെടെ 10 ൽ പരം ക്രിമിനൽ കേസ്സിലെ പ്രതിയായ ആളെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിലേക്ക് മാറ്റി .
കൊല്ലം ഇളമാട് സ്വദേശി റോയി ഫിലിപ്പ്(27) നെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

ആയൂർ അകമൺ ബിവറേജസ് ഔട്ട്ലറ്റിന് സമീപം വച്ചാണ് റോയി ഫിലിപ്പ് നെ അറസ്റ്റ് ചെയതത്.
ആറ്‌മാസക്കാലയളവിലേക്കാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിക്കുന്നതിനുള്ള ഉത്തരവ്
ജില്ലാ കളക്ടർ പുറപ്പെടുവിച്ചത് .
ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇളമാട്, അമ്പലംമുക്ക്, തേവന്നൂർ, തോട്ടത്തറ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ സമാധാന ജീവിതത്തിന് വിഘാതമായി തുടർച്ചയായി അടിപിടി കേസ്സുകളും വധശ്രമകേസ്സുകളും പ്രതി ഉൾപ്പെട്ടിരുന്നു.
ഇതേ തുടർന്ന് റോയി ഫിലിപ്പിനെതിരെ 2007 ലെ കേരള സാമൂഹ്യ വിരുദ്ധ 1 പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വകുപ്പ് 3(1) പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു I P S, കൊട്ടാരക്കര ഡി വൈ എസ് പി ബൈജുകുമാർ .കെ എന്നിവരുടെ നിർദ്ദേശാനുസരണം ചടയമംഗലം ഇൻസ്പെക്ടർ എസ്.എച്ച്.ഒ സുനീഷ് N നൽകിയ ശുപാർശയിന്മേൽ കൊല്ലം ജില്ലാകളക്ടർ ദേവിദാസ് I A S ആണ് പ്രതിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്.
6 മാസക്കാലം തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിക്കുന്നതിനുള്ള ഉത്തരവാണ് പുറപ്പെടുവിച്ചത് . ഇൻസ്പെക്ടർ എസ്.എച്ച്.ഒ സുനീഷ് N, സബ് ഇൻസ്പെക്ടർ മോനിഷ് .എം, സി.പി.ഒമാരായ അജിത്ത്, സുഘോഷ് എന്നിവരുടെ
നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്‌.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here