കൊല്ലത്ത് ബസുകൾ കൂട്ടിയിടിച്ച് പതിനഞ്ച് പേർക്ക് പരിക്ക്. കൊല്ലം കോർപറേഷന് സമീപം എ ആർ ക്യാമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്.
സ്വകാര്യ ബസ് ആളെ കയറ്റാൻ നിർത്തുന്നതിനിടയിൽ പിന്നാലെ വന്ന കെഎസ് ആർടിസി ബസ് ഇടിക്കുകയും ഇതിന് പിന്നിലെക്ക് സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു കയറുകയുമായിരുന്നു. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.