ശാസ്താംകോട്ട:ഹരിതകർമസേനയുടെ നേതൃത്വത്തിൽ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കുഴിച്ചിടാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു.പോരുവഴി ഗ്രാമപഞ്ചായത്തിലെ നടുവിലേമുറി 17-ാം വാർഡിലാണ് സംഭവം.വാർഡിലെ വീടുകളിൽ നിന്നും 50 രൂപ വീതം യൂസർഫീ ഈടാക്കി ശേഖരിച്ച ചാക്ക് കണക്കിന് പ്ലാസ്റ്റിക്കും വേസ്റ്റുമാണ് മൂടാൻ ശ്രമം നടത്തിയത്.കനാൽ തീരത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വലിയ കുഴിയെടുത്ത് മൂടാനാണ് ശ്രമം നടന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് നേതാവ് അഡ്വ.ജി.കെ രഘുകുമാറിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ പഞ്ചായത്തിലും ശൂരനാട് പൊലീസിലും വിവരം അറിയിച്ചു.തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് സെക്രട്ടറി
പ്ലാസ്റ്റിക് മാലിന്യം കനാൽ തീരത്ത് തന്നെ കുഴിച്ചിട്ടുമെന്ന നിലപാട് സ്വീകരിച്ചത് പ്രതിഷേധത്തിനിടയാക്കി.എന്നാൽ ജനങ്ങളിൽ നിന്നും പണം ഈടാക്കി ശേഖരിച്ച മാലിന്യം കുഴിച്ചുമൂടാൻ അനുവദിക്കില്ലെന്ന നിലപാടിൽ നാട്ടുകാർ ഉറച്ചു നിന്നു.പിന്നീട് ഉന്നത പൊലീസ് അധികൃതരുടെ നിർദ്ദേശപ്രകാരം ശൂരനാട് സി.ഐ ജോസഫ് ലിയോൺ സ്ഥലത്തെത്തി മാലിന്യം കുഴിച്ചുമൂടാനുള്ള ശ്രമം തടയുകയായിരുന്നു.അതിനിടെ വിവരം അറിയിച്ചിട്ടും പഞ്ചായത്ത് പ്രസിഡൻ്റ് ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന് പരാതിയുണ്ട്.
മാസത്തിൽ വെറും പത്തോളം കവറുകൾ അതും 10₹ യുടെ chips വരുന്നത് കൊണ്ടുപോകാനും 50₹ കൊടുക്കുന്നുണ്ട്… ഒന്നും ഇല്ലെങ്കിലും കൊടുക്കേണ്ടിവരും… kolla m അല്ലെ..