പോരുവഴി : ഇഫ്താർ സംഗമം ഒരുക്കി പോരുവഴി ഗവൺമെന്റ് എസ് കെ വി എൽപിഎസ് കൂട്ടായ്മ. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഈ പുണ്യ കാലത്ത് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ ഇഫ്താർ സംഗമം മതസൗഹാർദ്ദത്തിന്റെ ഒരു ഓർമ്മപ്പെടുത്തലായി. കുഞ്ഞുമനസ്സുകളിൽ സ്നേഹത്തിന്റെയും കരുതലിന്റെയും ഒരു തിരി തെളിക്കാൻ ഇതിന് കഴിയും.

പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജേഷ് വരവിള വാർഡ് മെമ്പർ രാജേഷ് ശൂരനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അഞ്ജലി നാഥ് നൗഷാദ്, സുരേഷ് കുമാർ പ്രഥമ അധ്യാപിക ശ്രീലത എൻ എസ് എസ് എം സി ചെയർമാൻ ശ്രീ അരുൺകുമാർ മസ്ജിദുൽ അമാൻ ഭാരവാഹികൾ, അധ്യാപകരായ ശ്രീകല, സജീവ് കുമാർ, ഷൈമ സിർലി കെ അലക്സാണ്ടർ, രാധമ്മ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.