കരുനാഗപ്പള്ളി നഗരസഭ ബജറ്റ് അവതരിപ്പിച്ചു

Advertisement

കരുനാഗപ്പള്ളി. സേവനം, ആരോഗ്യം, ശുചിത്വം, പശ്ചാത്തല വികസനം, സ്ത്രീ സുരക്ഷ തുടങ്ങിയ മേഖലകൾക്കു മുൻഗണന നൽകി 48,70,34230 രൂപ വരവും, 13,11,74000 രൂപ ചെലവും, 35,58,60,230 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ ഉപാധ്യക്ഷ ഷഹന നസീം അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി വി. എസ്.സന്ദീപ്കുമാർ, അക്കൗണ്ട ന്റ് സാജിത എന്നിവർ പ്രസംഗി

അതിദരിദ്രരായിട്ടുള്ള കുടുംബ ങ്ങൾക്ക് ഗൃഹങ്ങൾ, മരുന്ന്, ഭക്ഷ്യകിറ്റ്, തൊഴിൽ സംരംഭം എന്നീ പദ്ധതികൾ നടപ്പിലാക്കും. മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയെ മാലിന്യമുക്ത നഗ രം ആക്കുന്നതിനുള്ള പദ്ധതികൾ

നടപ്പിലാക്കും. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി സ്ത്രീസുരക്ഷാ പദ്ധതികളും ഭി ന്നശേഷിക്കാരെയും, ട്രാൻ സ്‌ജെൻഡർ വിഭാഗത്തെയും സം രക്ഷിക്കുന്നതിനായുള്ള പദ്ധതികളും നടപ്പിലാക്കും. അതിദരിദ്ര – ലിസ്‌റ്റിൽപെട്ട വീടില്ലാത്തവർക്ക് – വാടക വീട് ഏറ്റെടുത്ത് നൽകു ന്നതിനായി 5 ലക്ഷം രൂപയും ഇവർക്ക് വീടും സ്ഥലവും കണ്ട ത്തുന്നതിനായി 25 ലക്ഷം രൂപ യും വകയിരുത്തി.

താലൂക്ക് ആശുപത്രിയിൽ പു തിയ ഡയാലിസിസ് യൂണിറ്റിനാ യി കെട്ടിടം നിർമിക്കുകയും 4 കോടി രൂപയുടെ വിവിധ പദ്ധതി കൾ നടപ്പിലാക്കുകയും ചെയ്യും. മുനിസിപ്പൽ ഓഫിസ്, മുനിസി പ്പൽ ഘടക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നാപ്കിൻ വെൻഡിങ് മെഷിൻ, ഇൻസിന റേറ്റർ എന്നിവ സ്ഥാപിക്കുന്നതി ന് 4 ലക്ഷം രൂപ വകയിരുത്തി. : ആധുനിക ലൈബ്രറിക്ക് 10 ലക്ഷം രൂപയും നഗരസഭ അതിർത്തിയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥ ശാലകൾക്കായി 10 ലക്ഷം രൂപ യും വകയിരുത്തി. വിവിധ സ്കൂ ളുകളിൽ പാർക്കുകൾ നിർമി ക്കാൻ 50 ലക്ഷം, ‌സ്റ്റേഡിയം നിർമാണത്തിന് 25 ലക്ഷം, അങ്ക ണവാടികളുടെ പുനരുദ്ധാരണ ത്തിനും, മുഴുവൻ അങ്കണവാടിക ളും സ്മാർട് ആക്കുന്ന പദ്ധതി കൾക്കുമായി ഒന്നരക്കോടി, പി എച്ച് സബ് സെന്ററുകൾക്ക് ഭൂമി വാങ്ങുന്നതിന് 50 ലക്ഷം, ഹാപ്പി നസ് പാർക്ക് നിർമിക്കുന്നതിന് 20 ലക്ഷം, താലൂക്ക് ആശുപ്രതി യുടെ അടിസ്ഥാന സേവനങ്ങൾ ക്കായി 2 കോടി എന്നിങ്ങനെ ബജറ്റിൽ ഉൾപ്പെടുത്തി.

ഭിന്നശേഷി കുട്ടികൾക്ക് 40 ലക്ഷം രൂപയുടെ സ്കോളർഷിപ് നടപ്പിലാക്കും.അങ്കണവാടികളിലെ പോഷ കാഹാര പദ്ധതിക്കായി 95 ലക്ഷ വും തഴത്തോടുകളുടെ നവീകര ണത്തിനായി ഒരു കോടിയും കാർഷിക മേഖലയ്ക്കായി 20 ലക്ഷവും സ്‌കൂളുകൾക്കു സ്പോർട്‌സ് കിറ്റ് നൽകുന്നതിന് 5 ലക്ഷവും മാറ്റി വച്ചു. വിമൻ ഫെസിലിറ്റേഷൻ സെൻ്റർ, ശിങ്കാ – രിമേളം, പരിശീലനം, കമ്യൂണിറ്റി കൗൺസലിങ്, മാര്യേജ് കൗൺ – സലിങ്, സ്വയംതൊഴിൽ പദ്ധതി – ജാഗ്രത സമിതികൾ എന്നിവ നട പ്പിലാക്കും.

അമൃത് പദ്ധതിയിൽ ഉൾപ്പെടു ത്തി ജലക്ഷാമം പരിഹരിക്കുന്ന തിന് പ്രത്യേക പദ്ധതികൾ നട പ്പിലാക്കും.

മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായുള്ള പദ്ധതിക ളും നടപ്പിലാക്കും. ബജറ്റ് അവത രണ യോഗത്തിൽ നഗരസഭാ സ്‌ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ എന്നിവർ ചർ ച്ചയിൽ പങ്കെടുത്തു. നിർവഹണ ഉദ്യോഗസ്‌ഥർ, ജീവനക്കാർ, വി വിധ രാഷ്ട്രീയ കക്ഷി പ്രതിനി ധികൾ തുടങ്ങിയവർ ബജറ്റ് അവതരണ യോഗത്തിൽ സന്നി ഹിതരായി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here