ചക്കുവള്ളി.സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എസ്ഡിപിഐ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. ചക്കുവള്ളി ദീവാനിയ ഹളിൽ നടന്ന പരിപാടി എസ്ഡിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എച്ച് ഷമീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് റിൻഷാദ് ഇഞ്ചക്കാട് അധ്യക്ഷത വഹിച്ചു. വിവിധ മത രാഷ്ട്രീയ സംഘടന നേതാക്കളായ അൽഹാഫിസ് ഷുക്കൂർ മൗലവി, അർഷാദ് മന്നാനി, മുഹമ്മദ് കുഞ്ഞ് തനിമ, ഷീന ഖാലിദ്, ഷഹന സജീർ, പ്രസന്ന, നസിയത്ത് ശിഹാബ്, ശ്രീലത രഘു, കബീർ പോരുവഴി, പോരുവഴി ഹുസൈൻ മൗലവി, ഷാജഹാൻ ഹസനി, ഷഫീഖ് മുസ്ലിയാർ, അബ്ദുൽ ജബ്ബാർ ഭരണിക്കാവ്, മാധ്യമപ്രവർത്തകരായ ഹരികുമാർ കുന്നത്തൂർ, ജോയ് ശാസ്താംകോട്ട, സതീഷ് മുളവൂർ, ലിജിന്‍ മത്തായി, സുജിത്ത്, മുനീർ കുമരം ചിറ എസ്ഡിപിഐ മണ്ഡലം സെക്രട്ടറി നാസർ കാരുണ്യ തുടങ്ങിയവർ സംസാരിച്ചു.