ശാസ്താംകോട്ട:അമിത വേഗതയിലെത്തിയ കാർ ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്ക്.ആർവൈഎഫ് ജില്ലാ കമ്മിറ്റിയംഗം കോവൂർ പറങ്കിമാംവിളയിൽ ബിജു ജോർജിനാണ് (47) പരിക്കേറ്റത്.കൈയ്ക്കും നടുവിനും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം വൈകിട്ട് തോപ്പിൽ മുക്കിന് പടിഞ്ഞാറ് വച്ചായിരുന്നു അപകടം.പള്ളിയിൽ നിന്നുള്ള പ്രാർത്ഥന നടത്തുന്നതിനായി സമീപത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.