കൊല്ലം: ഇത്തിക്കര സ്വദേശിയായ യുവാവിനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയും ഇത്തിക്കര വളവില്‍ സ്വദേശികളുമായ സൂര്യദാസ് സഹോദരന്‍ അപ്പു എന്ന് വിളിക്കുന്ന ദിനേശ് എന്നിവരാണ് അറസ്റ്റിലായത്.
23ന് രാത്രി 7.30യോടെ ഇത്തിക്കരയില്‍ എത്തിയ യുവാവിനെ തടഞ്ഞുനിര്‍ത്തി ദേഹോവദ്രവം ഏല്‍പ്പിച്ചും തലയ്ക്കടിച്ചും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സൂര്യദാസ് മോഷണം, കഞ്ചാവ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ്. ദിനേശിന് കൊട്ടാരക്കര ചാത്തന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ കേസുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ചാത്തന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ വിനു, രാജേഷ്, സിപിഓമാരായ പ്രശാന്ത്, രാജീവ,് ആന്റണി തോബിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.