കുന്നത്തൂർ:മകനെ വിളിച്ചു കൊണ്ടു വരാൻ സ്കൂളിലേക്ക് പോയ യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു.കുന്നത്തൂർ കിഴക്ക് വിശാഖത്തിൽ വിശാഖിൻ്റെ ഭാര്യ ഷിൻ്റോ (28)യ്ക്കാണ് കടിയേറ്റത്.നെടിയവിള എൽ.പി സ്കൂളിലേക്ക് പോകവേ വീടിനു സമീപത്തെ വഴിയരികിൽ കിടക്കുകയായിരുന്ന നായ അപ്രതീക്ഷിതമായി കടിക്കുകയായിരുന്നു.ഇടത് കാലിനാണ് ആഴത്തിൽ കടിയേറ്റത്.ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്.