ശാസ്താംകോട്ട മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രം ഉത്സവം തന്ത്രിമാരായ കീഴ്ത്താമ രശേരി മഠം ജാതവേദര് കേശവ ര് ഭട്ടതിരിപ്പാട്, കീഴ്ത്താമരശേരി മഠം രമേശ്‌കുമാർ ഭട്ടതിരിപ്പാട് എന്നിവർ ചേർന്നു കൊടിയേറ്റി. പുതുതായി നിർമിച്ച സദ്യാലയ ത്തിൻ്റെ സമർപ്പണവും നടത്തി. സാംസ്കാരിക സമ്മേളനം മുൻ ചീഫ് സെക്രട്ടറി വി.പി.ജോയ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സഭ പ്രസിഡന്റ് ഗോകുലം സനിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.അശോകൻ, ട്രഷ റർ എം.എം.ജയരാജ് എന്നിവർ പ്രസംഗിച്ചു. ഇന്ന് രാത്രി 8.30നു ഓട്ടൻതുള്ളൽ, 28നു രാവിലെ 9നു സർപ്പക്കാവിൽ നൂറും പാ ലും, 7.30നു നാടൻപാട്ട്, 29നു 12നു പ്രസാദം ഊട്ട്, രാത്രി 8നു നൃത്തസന്ധ്യ, 30നു രാവിലെ 9നു ഉത്സവബലി, 5നു പഞ്ചാരി മേളം അരങ്ങേറ്റം, 7.30നു നാടൻ പാട്ട്, 31നു ഉച്ചയ്ക്ക് 12നു പ്രസാ ദം ഊട്ട്, 5നു സംഗീതസദസ്സ്,
7.30നു ഡിജിറ്റൽ ഡ്രാമ, ഏപ്രിൽ 1നു വൈകിട്ട് 5നു ആന എഴുന്ന ള്ളത്ത്, കൈകൊട്ടിക്കളി, 6നു കഥാപ്രസംഗം, 6.30നു സംഗീത സദസ്സ്, 9നു പള്ളിവേട്ട എഴുന്നള്ളത്തും എഴുന്നള്ളത്തും വിളക്കും, ഏപ്രിൽ 2നു വൈകിട്ട് 3നു ആറാട്ട് എഴുന്നള്ളത്തും കെട്ടുകാഴ്ചയും, രാത്രി 8നു ഗാനമേള എന്നിവ നടക്കും.