കരുനാഗപ്പള്ളി. ഗുണ്ടാ നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത് അധോലോക സംഘങ്ങളുടെ ശൈലിയില്‍. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് ഇന്നു പുലര്‍ച്ചെ കൊലപ്പെടുത്തിയത്. വവ്വാക്കാവ് സ്വദേശി അനീറിനെയും ഇതേ സംഘം വെട്ടി. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനും അക്രമത്തിനും കാരണം. വയനകം സംഘമാണ് പ്രതികളെന്ന് പോലീസ്.പ്രതികൾ പോലീസിനെ കണ്ടയുടൻ രക്ഷപ്പെടുന്ന സി സി ടി വി ദൃശ്യം പുറത്തുവന്നു .കൊലയാളി സംഘത്തിൽ നാലുപേരെന്നാണ് ലഭിച്ച വിവരം
പുലർച്ചെ രണ്ട് മണിയോടെ സന്തോഷിൻ്റെ വീട്ടിലെത്തിയ കൊലയാളി സംഘം തോട്ടയെറിഞ്ഞ് കതക് തകർത്ത ശേഷം അകത്ത് കടക്കുകയായിരുന്നു. തുടർന്ന് കൈയ്യിൽ കരുതിയിരുന്ന മാരക ആയുധം ഉപയോഗിച്ച് സന്തോഷിനെ അക്രമിച്ചു. കൊലയാളി സംഘത്തിൽ ഒരാൾ കൈയ്യിൽ കരുതിയിരുന്ന കത്തി സന്തോഷിൻ്റെ നെഞ്ചത്ത് കുത്തിയിറക്കി. തുടർന് കൂടം ഉപയോഗിച്ച് സന്തോഷിൻ്റെ കാൽ കൊലയാളി സംഘം അടിച്ച് ഒടിച്ചു.
കൊല്ലരുതെന് പറഞ്ഞിട്ടും ആരും കേട്ടില്ലെന്ന് സന്തോഷിൻ്റെ അമ്മ.കൊലപാതക ശേഷം സംഘം പോകും വഴിയാണ് അനീറിനെ വവ്വാക്കാവിൽ വെച്ച് കൊലപാതകി സംഘം കാണുന്നത്.വാഹനം നിർത്തി സംഘം അനീറിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.
ആശുപത്രിയിലേക്കുള്ള യാത്ര മധ്യേ സന്തോഷ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ സഞ്ചരിച്ച വെള്ള ഇന്നോവ കാർ വയനകത്ത് വെച്ച് പോലീസ് പിടികൂടിയെങ്കിലും വാഹനത്തിൽ നിന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു.
പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടാൻ കഴിയുമെന്നും സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണ് പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിൽ വയനകം സംഘത്തിലെ പങ്കജിനെ കുത്തിയ കേസിൽ റിമാൻ്റ് കാലാവധി കഴിഞ്ഞ് സന്തോഷ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം