മുന്‍വിരോധം; യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം: മുന്‍വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. കണ്ണനല്ലൂര്‍ നോര്‍ത്ത് മൈലക്കാട് ചരുവിള വീട്ടില്‍ ജോസ് (41), തഴുത്തല മൈലക്കാട് പുത്തന്‍പുര പടിഞ്ഞാറ്റതില്‍ പ്രിന്‍സ് (27) എന്നിവരാണ് ചാത്തന്നൂര്‍ പോലീസിന്റെ പിടിയിലായത്. തഴുത്തല സ്വദേശിയായ അക്ഷയ്(19)നെയാണ് ഇവര്‍
മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്.
അക്ഷയുമായി പ്രതികള്‍ക്ക് ഉണ്ടായിരുന്ന മുന്‍വിരോധം നിമിത്തം 24ന് രാത്രി 11ന് നോര്‍ത്ത്
മൈലക്കാട് മാങ്കൂട്ടത്തില്‍ ക്ഷേത്രത്തിന് സമീപത്ത് വച്ച് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇടിക്കട്ട ഉപയോഗിച്ച് മുഖത്തും തലയിലും മര്‍ദ്ദിച്ചതില്‍ വച്ച് മൂക്കിന്റെ അസ്ഥിക്ക് പൊട്ടല്‍ സംഭവിച്ചിരുന്നു. അക്ഷയുടെ പരാതിയില്‍ ചാത്തന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചാത്തന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ എസ്‌ഐ ബിജു കെ.പി, സിപിഓമാരായ പ്രശാന്ത്, വിനായക്, ആന്റണി തോബിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here