ശാസ്താംകോട്ട:
കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലെ
താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന 13 സ്വയം സഹായ സംഘങ്ങൾക്കായി ഒരു കോടി ഇരുപത്തി നാല് ലക്ഷം രൂപ ലിങ്കേജ് വായ്പയായി വിതരണം ചെയ്തു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവ മുരളി അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ. കെ.ബാബു വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ധനലക്ഷ്മി ബാങ്ക് മാനേജർ അനൂപ് നായർ, യൂണിയൻ ഭരണസമിതി അംഗങ്ങൾ,മേഖലാ കോർഡിനേറ്റേഴ്‌സ്, കരയോഗ വനിതാ സമാജ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. താലൂക്ക് യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ സ്വാഗതവും
ഇൻസ്‌പെക്ടർ ഷിജു.കെ നന്ദിയും പറഞ്ഞു.