മലനടയിൽ മലക്കുട ഉത്സവവും കെട്ടുകാഴ്ചയും നാളെ

Advertisement

ശാസ്താംകോട്ട:ചരിത്രപ്രസിദ്ധമായ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ മലക്കുട മഹോത്സവം വർണാഭമായ കെട്ടുകാഴ്ച്ചയോടെ നാളെ (വെള്ളി) സമാപിക്കും.രാവിലെ 5 ന് മലയുണർത്തൽ, 5.15 മുതൽ സ്വർണ്ണക്കൊടിദർശനം,8ന് ഭാഗവത പാരായണം,വൈകിട്ട് 3ന് ഗുരുക്കൾശ്ശേരി കൊട്ടാരത്തിൽ നിന്നും ഭഗവതി എഴുന്നെള്ളത്ത്,3.30 ന് കടുത്താശ്ശേരി കൊട്ടാരത്തിൽ കച്ചകെട്ട്,വൈകിട്ട് 4 മുതൽ പ്രസിദ്ധമായ മലക്കുട എഴുന്നെള്ളത്തും കെട്ടുകാഴ്ചയും,രാത്രി 8 ന് തൂക്കം.9 ന് ഓളം – മ്യൂസിക്കൽ നൈറ്റ്, 12 ന് വായ്ക്കരി പൂജ എന്നിവ നടക്കും.

മലനടയിലെ പാർക്കിംഗ് സൗകര്യങ്ങൾ

ശാസ്താംകോട്ട:പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന കെട്ടുകാഴ്ച കാണാൻ എത്തുന്നവർക്കായി വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ക്രമീകരിച്ചതായി ശൂരനാട് പൊലീസ് അറിയിച്ചു.പാർക്കിംഗ് കേന്ദ്രങ്ങൾ :ശാസ്താംനട,ചക്കുവള്ളി ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് കുറുമ്പുകര ക്ഷേത്ര ഗ്രൗണ്ട്,കുറ്റിക്കൽ ജംഗ്‌ഷന് സമീപമുള്ള കട്ട കമ്പനി.ചക്കുവള്ളി ഭാഗത്ത് നിന്നും എത്തുന്ന ചെറിയ വാഹനങ്ങൾ
കൈതവനം ക്ഷേത്ര ഗ്രൗണ്ട്.ഏഴാംമൈൽ ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾക്ക് താഴത്തുമുക്ക്ഗ്രൗണ്ട്,ഇടയ്ക്കാട് സ്ക്കൂളിന് കിഴക്ക് വശമുള്ള ഗ്രൗണ്ട്.കടമ്പനാട് ഭാഗത്ത് നിന്നും എത്തുന്നവർക്ക് ബിവറേജ് റോഡിൽ തയ്യാറാക്കിയ ഗ്രൗണ്ട്.തെങ്ങമം ഭാഗത്ത് നിന്നും എത്തുന്നവർക്ക് എബനേസർ സ്ക്കൂളിന് സമീപമുള്ള ഗ്രൗണ്ട്.ഉത്സവ ദിവസം ക്ഷേത്ര പരിസരത്തും പാതയോരത്തും പാർക്കിംഗ് അനുവദിക്കില്ല.അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണെന്നും നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നും ശൂരനാട് പൊലീസ് അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here