ശാസ്താംകോട്ട: മുസ്ലീം ലീഗ് കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡൻ്റായിരുന്നകാരാളി വൈ. എ.സമദിൻ്റെ നിര്യാണത്തിൽ നിയോജക മണ്ഡലം കമ്മിറ്റി ഭരണിക്കാവിൽ അനുശോചന യോഗം നടത്തി. ജനറൽ സെക്രട്ടറി മുഹമ്മദ് ഖുറേഷി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സുൾഫിക്കർ സലാം, യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ ഗോകുലം അനിൽ, ആർ.എസ്.പി. സംസ്ഥാന കമ്മിറ്റിയംഗം ഇടവനശ്ശേരി സുരേന്ദ്രൻ, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ബിജു മൈനാഗപ്പള്ളി, ആർ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ചവറ കബീർ, ഫോർവേഡ് ബ്ലോക്ക് മുൻ ജില്ലാ സെക്രട്ടറി പ്രകാശ് മൈനാഗപ്പള്ളി,യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ തോപ്പിൽ ജമാലുദീൻ,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എ.കെ. ഷാജഹാൻ, എസ്.ടി.യു. ജില്ലാ ട്രഷറർ പറമ്പിൽ സുബേർ , ചന്ദ്രിക താലൂക്ക് ലേഖകൻ തൊളിയ്ക്കൽ സുനിൽ, മുസ്ലീം ലീഗ് നിയോജക മണ്ഡലം ട്രഷറർ ഷാജി പുതു മംഗലം, ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി സുധാകരൻകുന്നത്തൂർ,പോരുവഴി ഷാനവാസ്, അഷറഫ് ചേന്നല്ലൂർ, ശൂരനാട് എം.എസ്. ഷാജഹാൻ, ഇടവനശേരി സലാഹുദീൻ, എ. നൗഷാദ്, ബഷീർ ഒല്ലായി, ഷാഹുൽ കാരാളിമുക്ക്, എ.ഖാലിദീൻകുട്ടി, ഖുബൈബ് ചക്കുവള്ളി, ഇ.പി. അസിസ്, ഹുസൈൻ ശാസ്താംകോട്ട, സജി വട്ടവിള എന്നിവർ പങ്കെടുത്തു.